ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ നൃത്തംചെയ്ത് കാനഡ പ്രധാനമന്ത്രി (Video)

ടൊറന്‍േറാ: സ്വാതന്ത്ര്യദിനം ആഘോഷിക്കുകയായിരുന്ന ഇന്ത്യക്കാരോടൊപ്പം നൃത്തംചെയ്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും. തന്‍െറ മണ്ഡലമായ പാപിനൂവില്‍ ഇന്ത്യക്കാരോടൊപ്പം നൃത്തംചെയ്യുന്ന വിഡിയോ ട്രൂഡോ തന്നെയാണ് തന്‍െറ ഫേസ്ബുക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുര്‍ത്ത ധരിച്ച് പഞ്ചാബിലെ ഭംഗ്രാ നൃത്തംചെയ്യുന്ന പ്രധാനമന്ത്രിയുടെ വിഡിയോ, വിമര്‍ശകരെയും അനുയായികളെയും ഒരുപോലെ ഹരംകൊള്ളിക്കുകയാണ്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ആഗ്രഹവും സ്വാതന്ത്ര്യദിനത്തില്‍ ട്രൂഡോ വ്യക്തമാക്കി.

ഇതാദ്യമായല്ല ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ വംശജരുടെ ഹൃദയംകവരുന്നത്. 1914ല്‍ 376 ഇന്ത്യക്കാരുമായി വന്ന കൊമഗത മാരു എന്ന ജപ്പാന്‍ കപ്പലിന് കരക്കടുപ്പിക്കാനുള്ള അനുമതി നിഷേധിച്ച സംഭവത്തില്‍ ഈ വര്‍ഷം മേയ് 18ന് കാനഡയുടെ ഹൗസ് ഓഫ് കോമണ്‍സില്‍ ട്രൂഡോ ഖേദം പ്രകടിപ്പിച്ചത് കുടിയേറ്റ വംശജര്‍ക്കിടയില്‍ മതിപ്പുണ്ടാക്കാന്‍ പോന്നതായിരുന്നു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.