പുറത്താക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സെനറ്റിനോട് ദില്‍മാ റൂസഫ്

ബ്രസീലിയ: തന്നെ പുറത്താക്കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് സസ്പെന്‍ഷനിലായ ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫ് സെനറ്റിനോട് ആവശ്യപ്പെട്ടു. തനിക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും നിരപരാധിയാണെന്നും അവര്‍ സെനറ്റിനുള്ള തുറന്ന കത്തില്‍ പറഞ്ഞു. ഒളിമ്പിക്സ് നടക്കുന്നതിനാല്‍ പുറത്താക്കുന്നത് സംബന്ധിച്ച നടപടികള്‍ നീണ്ടുപോയത്. ഈ മാസം 25ന് പുറത്താക്കലിന് മുമ്പുള്ള വിചാരണ നടപടികള്‍ ആരംഭിക്കുമെന്ന് നേരത്തെ ആക്ടിങ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. വിചാരണക്ക് ശേഷം സെനറ്റാണ് പുറത്താക്കലിനുള്ള അവസാന തീരുമാനമെടുക്കുക. നികുതി നിയന്ത്രണങ്ങള്‍ തെറ്റിച്ചതായ കുറ്റങ്ങളാണ് ബ്രസീലിന്‍െറ ആദ്യ വനിതാ പ്രസിഡന്‍റായ റൂസഫ് നേരിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.