സാന്‍സാല്‍വഡോര്‍: എല്‍സാല്‍വഡോറില്‍ കഴിഞ്ഞ ദിവസം അക്രമിസംഘങ്ങളുടെ ആക്രമണങ്ങളില്‍ 51 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് ആക്രമണങ്ങളില്‍ ഒറ്റദിവസം കൊല്ലപ്പെടുന്നവരുടെ ഉയര്‍ന്ന നിരക്കാണിത്. ആഗസ്റ്റ് 22ന് നടന്ന ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് കുറ്റവാളികളെ അടിച്ചമര്‍ത്തുന്നതിന്‍െറ ഭാഗമായി പൊലീസും കുറ്റവാളികളും തമ്മിലുള്ള വെടിവെപ്പാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അക്രമികളാല്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍െറ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. 45 പൊലീസ് ഉദ്യോഗസ്ഥരും 16 സൈനികരും ആറ് ജയില്‍ ഗാര്‍ഡുകളും ഈവര്‍ഷം രാജ്യത്ത് അക്രമിസംഘത്തിനാല്‍ കൊല്ലപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.