സിദ്ദു ക്രിക്കറ്റർ, ഞാൻ പട്ടാളക്കാരൻ; കാഴ്​ചപ്പാടിൽ വ്യത്യാസമുണ്ടാകും -അമരീന്ദർ സിങ്​

ചണ്ഡീഗഡ്​: പുൽവാമ ഭീകരാക്രമണത്തെ സംബന്ധിച്ച വിവാദ പ്രസ്​താവന നടത്തി വെട്ടിലായ പഞ്ചാബ്​ മന്ത്രി നവ്​ജോത്​ സ ിങ്​ സിദ്ദുവിനെ പ്രതിരോധിച്ച്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​. എല്ലാവർക്കും അവരവരുടെ അഭിപ്രായം പറ യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സിദ്ദുവി​​െൻറ അഭിപ്രായം വിശദീകരിക്കേണ്ടത്​ അദ്ദേഹമാണെന്നും അമരീന്ദർ സിങ് ​ വ്യക്​തമാക്കി.

പാകിസ്​താൻ സന്ദർശനം മൂലം വെള്ളത്തിൽ വീണ അവസ്​ഥയിലാണ്​ എന്ന്​ സിദ്ദുവിന്​ മനസിലായിട്ടു​െണ്ടന്നും അമരീന്ദർ പറഞ്ഞു. സിദ്ദു ഒരു ക്രിക്കറ്റ്​ കളിക്കാരനാണ്​. ഞാൻ പട്ടാളക്കാരനും. രണ്ടുപേർക്കും വ്യത്യസ്​ത കാഴ്​ചപ്പാടുകളായിരിക്കും. സിദ്ദുവിന്​ പ്രതിരോധത്തി​​െൻറ സങ്കീർണതകളൊന്നും അറിയില്ല. സൗഹാർദ്ദത്തി​​െൻറ പുറത്താണ്​ അദ്ദേഹം പ്രതികരിക്കുന്നത്​. ദേശദ്രോഹിയായിട്ടല്ല അത്തരം പ്രതികരണങ്ങൾ നടത്തിയത്​. എന്നാൽ അദ്ദേഹത്തിന്​ കാര്യം മനസിലായിട്ടുണ്ടെന്നും അമരീന്ദർ സിങ്​ പറഞ്ഞു.

തീവ്രവാദികളുടെ പ്രവർത്തികൾക്ക്​ ഒരു രാജ്യത്തെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്നായിരുന്നു സിദ്ദുവി​​െൻറ പരാമർശം. എന്നാൽ ഇൗ പരാമർശം പാകിസ്​താനെയും പ്രധാനമന്ത്രി ഇംറാൻ ഖാനെയും പിന്തുണക്കുന്നതാണെന്നും ഇന്ത്യൻ സർക്കാറി​​െൻറ പാകിസ്​താനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിന്​ വിലങ്ങുതടിയാണെന്നും ആരോപിച്ച്​​ സിദ്ദുവിനെതിരെ പ്രതിഷേധം കടുത്തിരുന്നു. ഇൗ പശ്​ചാത്തലത്തിലാണ്​ വിശദീകരണവുമായി മുഖ്യമന്ത്രി നേരിട്ട്​ എത്തിയത്​.

Tags:    
News Summary - ‘Sidhu a Cricketer, I a Soldier': Amarinder Singh on Minister’s Pulwama Remark -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.