ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ പ്രസംഗങ്ങളിൽ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ തെരഞ്ഞെടുപ്പ് കമീഷെൻറ നടപടിക്കെതിെര രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ‘മോഡൽ കോഡ് ഓഫ് കോൺടാക്ട്’ ഇപ്പോൾ ‘മോദി കോഡ് ഒാഫ് കോൺടാക്ട്’ ആണ് എന്ന് സുവ്യക്തമായിരിക്കുന്നു- കോൺഗ്രസ് വിമർശിച്ചു.
പെരുമാറ്റച്ചട്ടം വ്യാപകമായി ലംഘിച്ചിട്ടും പ്രധാനമന്ത്രിയെ ശിക്ഷിക്കാത്തതിൽ ദുഃഖമുണ്ട്. മോദിക്കൊന്നും രാജ്യത്തിലെ മറ്റുള്ളവർക്കൊന്നും എന്ന് രണ്ടുതരം നിയമങ്ങൾ സാധ്യമല്ല- പാർട്ടി വാക്താവ് രൺദീപ് സിങ് സുർജെവാല പറഞ്ഞു.
കേരളത്തിലെ വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർഥിയാക്കിയത് ഹിന്ദുക്കളെ അപമാനിക്കലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിലാണ് തെരെഞ്ഞടുപ്പ് കമീഷൻ ക്ലീൻചിറ്റ് നൽകിയത്. മഹാരാഷ്ട്രയിലെ വാർധയിൽ മോദി നടത്തിയ ഇൗ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിെൻറ ലംഘനമല്ലെന്ന് കമീഷൻ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
മോദിയുടെ പ്രസ്താവനയുടെ ചുവടുപിടിച്ച് വയനാട്ടിലെ രാഹുലിെൻറ സ്ഥാനാർഥിത്വെത്ത ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു പറയാൻ പറ്റാത്തിടത്താണ് രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്ന് അമിത് ഷാ പ്രസംഗിച്ചു. ഇതിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിലും കമീഷൻ നടപടിയെടുത്തില്ല.
മോദിക്കും അമിത് ഷാക്കുമെതിരെ നൽകിയ പരാതികളിൽ നടപടിയെടുക്കാത്തതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹരജി സുപ്രീംകോടതി വ്യാഴാഴ്ചയിലേക്ക് നീട്ടിവെച്ചിരുന്നു. ചൊവ്വാഴ്ച പരാതികളിൽ നടപടിയെടുക്കും എന്ന് അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.