പരാജയ ഭയം; പ്രതിപക്ഷനേതാക്കൾ തന്നെ അധിക്ഷേപിക്കാൻ മത്സരിക്കുന്നു-മോദി
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം മൂലം പ്രതിപക്ഷ നേതാക്കൾ തന്നെ അധിക്ഷേപിക്കുന്നതിൽ മ ത്സരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിെൻറ ആറുഘട്ടങ്ങൾ കഴിഞ്ഞപ്പോൾ ആരാണ് വിജയി ക്കുകയെന്ന് വ്യക്തമായി. അതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ കോപാകുലരാകുന്നത്. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വിവാദപ്രസ്താവനയെ പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ വിമർശനം. ബിഹാറിലെ ബക്സറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ അഴിമതിക്കാരനാണെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്. ബിനാമി സ്വത്തുകൾ, ഫാം ഹൗസുകൾ, ഷോപ്പിങ് േകാംപ്ലക്സ്, വിദേശ ബാങ്കുകളിൽ നിക്ഷേപം, ആഡംബര കാറുകൾ, മറ്റ് സ്വത്തുക്കൾ എന്നിങ്ങനെ എന്തെങ്കിലും തെൻറ പേരിലുണ്ടെന്ന് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കാൻ അവരെ വെല്ലുവിളിക്കുകയാണെന്നും മോദി പറഞ്ഞു.
തന്നെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് വോട്ടുകളിലൂടെ ജനം മറുപടി പറയും. പിന്നാക്ക ജാതിയിൽ നിന്നുള്ള വ്യക്തിയാണ് താൻ. എന്നാൽ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം ജാതിരാഷ്ട്രീയമാണ് കളിക്കുന്നത്. അവർ സ്വന്തം പണപ്പെട്ടി നിറക്കുകയും ബംഗ്ലാവുകൾ പണിയുകയും കുടുംബക്കാർക്കും മറ്റും കൊട്ടാരങ്ങൾ പണിയുകയും ചെയ്യുന്നുവെന്നും മോദി വിമർശിച്ചു.
എല്ലാവർക്കും വികസനമെന്നതാണ് തങ്ങളുടെ മന്ത്രം. എല്ലാവർക്കും സുരക്ഷയും ആദരവും ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. എന്നാൽ ചില ജാതിയിൽപ്പെട്ടവർ ഇതിനെല്ലാം പുറത്താണെന്ന രീതിയിലാണ് പ്രതിപക്ഷം പെരുമാറുന്നത്. അവർ അധികാരത്തിലെത്തിയാൽ കല്ലെറിയുന്നവർക്കും നക്സലുകൾക്കും അക്രമിസംഘങ്ങൾക്കും സൗജന്യ ലൈസൻസ് ലഭിക്കുമെന്നും മോദി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.