അഗർത്തല: ത്രിപുരയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി സി.പി.എമ്മിൽനിന്ന് അധികാരം പിടിച്ചെടുത്ത ബി.ജെ.പിക്ക് വോട്ടിങ് ശതമാനത്തിൽ നേരിയ മുൻതൂക്കം മാത്രം. 43 ശതമാനം വോട്ടാണ് 35 സീറ്റുള്ള ബി.ജെ.പിക്ക് കിട്ടിയതെങ്കിൽ 16 സീറ്റുള്ള സി.പി.എമ്മിന് 42.70 ശതമാനം വോട്ടുണ്ട്. സീറ്റിൽ ഇരട്ടിയിലേറെ മുന്നിലാണെങ്കിലും വോട്ട് ശതമാനത്തിൽ ബി.ജെ.പിക്ക് സി.പി.എമ്മിനേക്കാൾ 0.30െൻറ മുൻതൂക്കമേയുള്ളൂ. ഒരു സീറ്റ് പോലും നേടാനാവാത്ത കോൺഗ്രസിെൻറ വോട്ട് ശതമാനം ഏറെ താഴെയാണ്- 1.8 ശതമാനം മാത്രം. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള വോട്ടു വ്യത്യാസം വെറും 6518 ആണ്. എന്നാൽ സഖ്യകക്ഷികളെ കൂടി കൂട്ടുേമ്പാൾ ബി.ജെ.പി മുന്നണിക്ക് 1.30 ലക്ഷം വോട്ടിെൻറ മുൻതൂക്കമുണ്ട്.
ബി.ജെ.പി സഖ്യത്തിന് ആകെ 11,72,696 വോട്ട് ലഭിച്ചപ്പോൾ സി.പി.എം സഖ്യത്തിന് 10,42,610 വോട്ട് കിട്ടി. കഴിഞ്ഞ തവണ 48.1 ശതമാനമുണ്ടായിരുന്ന സി.പി.എം വോട്ട് ശതമാനമാണ് 42.7 ആയി കുറഞ്ഞത്. എന്നാൽ, 1.5 ശതമാനം മാത്രമുണ്ടായിരുന്നിടത്തുനിന്നാണ് 43 ആയി ബി.ജെ.പിയുടെ വോട്ട് ശതമാനം കൂടിയത്. 2013ൽ 36.5 ശതമാനമായിരുന്ന കോൺഗ്രസിെൻറ േവാട്ടാണ് ഇത്തവണ 1.8 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.