കൗമരാക്കാരനെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു

പാട്​ന: കൗമാരക്കാരനെ സുഹൃത്തുക്കൾ ചേർന്ന്​ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു. ഹോമിയോ ഡോക്​ടറുടെ മകനായ 10 ാം ക്ലാസ്​ വിദ്യാർഥി സത്യം ആണ്​ ​െകാല്ലപ്പെട്ടത്​. സത്യത്തി​​​െൻറ മൂന്നു സുഹൃത്തുക്കളാണ്​ സംഭവത്തിനു പിന്നിൽ​. സുഹൃത്തുക്കളിൽ ഒരാളുടെ പെൺ സുഹൃത്തിനോട്​ മോശമായി പെരുമാറി എന്നാരോപിച്ചാണ്​ സത്യത്തെ കുത്തിക്കൊന്നത്​.

മൂന്ന്​ ദിവസം മുമ്പാണ്​ സംഭവം. കോച്ചിങ്​ ക്ലാസിൽ നിന്ന്​ തിരികെ വരുന്നതിനിടെ കുട്ടിയെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്നുതന്നെ കുത്തിക്കൊന്ന്​ മൃതദേഹം ആർ.പി.എസ്​ കോളജിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന്​ പൊലീസ്​ നടത്തിയ അന്വേഷണ​ത്തിനൊടുവിലാണ്​ മൃത​േദഹം കണ്ടെത്തിയത്​. സംഭവത്തിൽ മൂന്നു സുഹൃത്തുക്കളെയും അറസ്​റ്റ്​ ചെയ്​തു.

സെപ്​റ്റംബർ 27ന്​ കോച്ചിങ്​ ക്ലാസിനു പോയ കുട്ടി പിന്നീട്​ തിരിച്ചു വന്നില്ല. തുടർന്ന്​ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. അടുത്ത ദിവസം രക്ഷിതാക്കൾക്ക്​ 50 ലക്ഷം ആവശ്യപ്പെട്ട്​ ഫോൺ കോൾ ലഭിച്ചു. കോൾ പിന്തുടർന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തിനൊടുവിലാണ്​ കുട്ടികൾ കുടുങ്ങിയത്​. സത്യത്തെ കോളജിനു സമീപത്തെ കുറ്റിക്കാട്ടിലേക്ക്​ വിളിച്ചു കൂട്ടിക്കൊണ്ടുപോയി മയക്കു മരുന്ന നൽകി ബോധം കെടുത്തിയ ശേഷം കുത്തുകയായിരുന്നു.

Tags:    
News Summary - ​Teen Kidnapped Murdered by Friends - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.