12-18 വയസ്സുകാർക്ക്​ വാക്​സിനേഷൻ സെപ്​റ്റംബറിൽ തുടങ്ങും; നൽകുക സൈഡസ്​ വാക്​സിൻ

ന്യൂഡൽഹി: രാജ്യത്ത്​ 12 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്​ വാക്​സിൻ സെപ്​റ്റംബർ മുതൽ നൽകി തുടങ്ങും. സൈഡസ്​ വാക്​സിനാണ്​ നൽകുക. ഇതിന്​ അനുമതി ആഴ്ചകൾക്കുള്ളിൽ ലഭ്യമാകുമെന്ന്​ ബന്ധപ്പെട്ട സമിതി അധ്യക്ഷൻ ഡോ. എൻ.കെ അറോറ പറഞ്ഞു.

സൈഡസ്​ വാക്​സിനു പിറകെ കോവാക്​സിനും അനുമതി നൽകും. കൊവാക്​സിൻ മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്​. സെപ്​റ്റംബർ അവസാനത്തോടെ പൂർത്തിയാക്കി വാക്​സിനേഷന്​ ഉപയോഗപ്പെടുത്താനാകുമെന്നാണ്​ കരുതുന്നത്​. ജനുവരി- ഫെബ്രുവരിയിൽ രണ്ടിനും 18നുമിടയിൽ പ്രായമുള്ള കുട്ടികൾക്കും ലഭ്യമാക്കാനുമാകുമെന്ന്​ പ്രതീക്ഷിക്കുന്നതായി ഡോ. എൻ.കെ അറോറ വ്യക്​തമാക്കി.

​േകാവിഡ്​ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന മുന്നറിയിപ്പിന്‍റെ സാഹചര്യത്തിലാണ്​ കുട്ടികളിലും പരിശോധന നടത്തുന്നത്​. എന്നാൽ, കുട്ടികളെ കാര്യമായി ബാധിക്കാനിടയില്ലെന്ന്​ പീഡിയാട്രിക്​ അസോസിയേഷൻ ഉൾപെടെ സംഘടനകൾ പറയുന്നു. 

Tags:    
News Summary - Zydus Vaccine For 12-18 Year-Olds From September, Says Expert Panel Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.