Posted On
date_range Updated On
date_range ‘സൂം’ ഹാക് ചെയ്തു; തുക നൽകാൻ ഭീഷണി
കൊൽക്കത്ത: ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ജോലിചെയ്യുന്നവർ വ്യാപകമായി ഉപയോഗി ക്കുന്ന ആപ്ലിക്കേഷനാണ് സൂം വിഡിയോ കോൾ. കൊൽക്കത്തയിൽ ഇതു ഉപയോഗിച്ച രണ്ടുപേരുെട കമ്പ്യൂട്ടറിൽ ഹാക്കർമാർ നുഴഞ്ഞുകയറി. തുക നൽകിയില്ലെങ്കിൽ ഹാക് ചെയ്ത് ഡേറ്റ മുഴുവൻ നശിപ്പിക്കും എന്നാണ് ഭീഷണി.
ബിറ്റ് കോയിൻ വഴി തുക നൽകാനും നിർദേശിച്ചു. വിഷയത്തിൽ സൈബർ ക്രൈം ഡിപ്പാർട്ട്മെൻറും ദൗത്യസേനയും അന്വേഷണം തുടങ്ങി. സൂം ആപ് സുരക്ഷിതമല്ലെന്നും സർക്കാർ സംവിധാനങ്ങൾ ഇത് ഉപയോഗിക്കരുതെന്നും നേരത്തെ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.