ഐ.എസ്. ബന്ധത്തിന് പിടിയിലായവർക്ക് പ്രചോദനം സാക്കിർ നായിക്കിന്‍റെ പ്രഭാഷണമെന്ന് എൻ.െഎ.എ.

ന്യൂഡൽഹി: ഐ.എസ്.ഐ.എസ് തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന് രാജ്യത്ത് പിടിയിലായ 130 പേരിൽ ഭൂരിഭാഗം പേർക്കും പ്രചോദനമായത് സാക്കിർ നായിക്കിന്‍റെ പ്രഭാഷണങ്ങളാണെന്ന് എൻ.ഐ.എയുടെ മുതിർന്ന ഉദ്യോഗസ്ഥൻ. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ തീവ്രവാദ വിരുദ്ധ സമ്മേളനത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ അലോക് മിത്തലാണ് ഇക്കാര്യം പറഞ്ഞത്.

ഐ.എസ് ബന്ധത്തിന് തമിഴ്നാട്ടിൽനിന്ന് 33ഉം, ഉത്തർപ്രദേശ് 19, കേരളം 17, തെലങ്കാന 14, മഹാരാഷ്ട്ര 12, കർണാടക 8, ഡൽഹി 7 പേർ അടക്കമാണ് അറസ്റ്റിലായത്. ഉത്തരാഖണ്ഡ്, ബംഗാൾ, ജമ്മു കശ്മീർ, രാജസ്ഥാൻ, ഗുജറാത്ത്, ബിഹാർ, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഐ.എസ് ബന്ധത്തിന് അറസ്റ്റുണ്ടായി -അലോക് മിത്തൽ വിശദീകരിച്ചു.

അതേസമയം, ബംഗ്ലാദേശ് കേന്ദ്രമായ തീവ്രവാദ സംഘടന ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന് (ജെ.എം.ബി.) കേരളത്തിലും കർണാടകയിലും മഹാരാഷ്ട്രയിലും വേരുകളുണ്ടെന്ന് എൻ.ഐ.എ. ഡയറക്ടർ വൈ.സി. മോദി സമ്മേളനത്തിൽ പറഞ്ഞു. 125 പേർ ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Zakir Naik speeches inspired majority of people arrested for ISIS links-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.