സാഹിൽ ചൗധരി, കങ്കണ റണാവത്ത്​

മുംബൈയിലെ 'വിജയ്​ പി. നായർ' അറസ്​റ്റിൽ; പ്രതിയെ​ പിന്തുണച്ച്​ കങ്കണ

മുംബൈ: മാധ്യമപ്രവർത്തകൻ ചമഞ്ഞ്​ യൂട്യൂബിൽ നിരന്തരം സ്​ത്രീകളെ അധിക്ഷേപിക്കുന്ന വിഡിയോ പോസ്​റ്റ്​ ചെയ്​ത യുവാവിനെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

സാഹിൽ ചൗധരി എന്ന പേരിൽ അറിയപ്പെടുന്ന പ്രദീപ്​ മൊഹീന്ദർ ചൗധരിയാണ്​ അറസ്​റ്റിലായത്​. തൻെറ യൂട്യൂബ്​ ചാനലിൽ സുശാന്ത്​ സിങ്​ രാജ്​പുത്തിൻെറ മരണമടക്കം നിരവധി വിഷയങ്ങളിൽ ഇയാൾ വിഡിയോകൾ പങ്കു​വെച്ചിട്ടുണ്ട്​.

അതേസമയം അറസ്​റ്റിലായ യൂട്യൂബർക്ക്​ പിന്തുണയുമായി ബോളിവുഡ്​ താരം കങ്കണ റണാവത്ത്​ രംഗത്തെത്തി.

'മുംബൈയിൽ എന്താ ഗുണ്ടാരാജാണോ നടക്കുന്നത്​?​ ലോകത്തിലെ ഏറ്റവും കഴിവില്ലാത്ത മുഖ്യമന്ത്രിയേയും സംഘത്തേയും ചോദ്യം ചെയ്യാൻ ആർക്കും കഴിയി​േല്ല? അവർ ഞങ്ങൾക്കെതിരെ എന്ത്​ ചെയ്യും​? ഞങ്ങളുടെ വീട്ടിൽ കയറി കൊന്ന്​ കളയുമോ​? കോൺഗ്രസ്​ ഇതിന്​ ഉത്തരം നൽകണം.'- ഐ സ്​റ്റാൻഡ്​ വിത്ത്​ സാഹിൽ ചൗധരി എന്ന ഹാഷ്​ ടാഗിനൊപ്പം കങ്കണ ട്വീറ്റ്​ ചെയ്​തു.

'മഹാരാഷ്​ട്ര സർക്കാറിനെ വിമർശിച്ചതിനെ തുടർന്ന്​ സാഹിലിനെ ജയിലിലാക്കി. സംവിധായകൻ അനുരാഗ്​ കശ്യപിനെതിരെ പായൽ പീഡന പരാതിയിൽ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തെങ്കിലും അയാൾ ഇപ്പോഴും സ്വതന്ത്രനായി കറങ്ങുകയാണ്​'- കങ്കണ ചോദിച്ചു.

ഹരിയാനയിലെ ഫരീദാബാദ്​ സ്വദേശിയായ പ്രതിയെ ഡൽഹിയിൽ നിന്നും അറസ്​റ്റ്​ ചെയ്​ത്​ മുംബൈയിൽ എത്തിക്കുകയായിരുന്നു. മാധ്യമപ്രവർത്തകനല്ലെന്ന്​ തുറന്നു പറഞ്ഞ പ്രതി യൂട്യൂബിൽ സബ്​സ്​ക്രൈബേഴ്​സിനെ കൂട്ടാനും ഇൻസ്​റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഫോളോവേഴ്​സിനെ ലഭിക്കാനും വേണ്ടിയാണ്​ ഇത്തരം വിഡിയോസ്​ അപ്​ലോഡ്​ ചെയ്​തതെന്ന്​ കുറ്റസമ്മതം നടത്തി.

യാതൊരു അടിസ്​ഥാനവും ഇല്ലാതെ സുശാന്ത്​ കേസിലടക്കം നിരവധി വിഡിയോകളാണ്​ ഇയാൾ പങ്കുവെച്ചത്​. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 509, 505 (2), 500, 501, 504, 34 വകുപ്പുകൾ പ്രകാരവും ഐ.ടി നിയമത്തിലെ 67ാം വകുപ്പ്​ പ്രകാരവുമാണ്​ ഇയാൾക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​.  

Tags:    
News Summary - YouTuber Posts Abusive Content Against Women, Arrested Kangana Ranaut support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.