Posted On
date_range Updated On
date_range പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാൻ ആടിനെ മോഷ്ടിച്ചു; വിദ്യാര്‍ഥിയും സുഹൃത്തും പിടിയിൽ
വിഴുപുരം: പ്രണയദിനത്തിൽ കാമുകിക്ക് സമ്മാനം വാങ്ങാനുള്ള പണം കണ്ടെത്താൻ ആടിനെ മോഷ്ടിച്ച വിദ്യാര്‍ഥികൾ പിടിയില്‍. മലയരശന്‍കുപ്പത്തിലെ ബീരങ്കി മേട് ഗ്രാമത്തിലാണ് സംഭവം. എം. അരവിന്ദ് രാജ് (20), സുഹൃത്ത് എം. മോഹൻ (20) എന്നിവരാണ് പിടിയിലായത്. ഇരുവരും രണ്ടാം വർഷ ബിരുദ വിദ്യാർഥികളാണ്.
മലയരശൻകുപ്പം സ്വദേശി എസ്. രേണുകയുടെ ആടിനെയാണ് ഇരുവരും മോഷ്ടിച്ചത്. ആടിന്‍റെ ശബ്ദം കേട്ട് രേണുക ബഹളം വച്ചതോടെ ഇരുവരും ആടിനെ ഉപേക്ഷിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ ഇവരെ പിടികൂടുകയായിരുന്നു. പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.