വിമാനത്തില്‍ ബോംബുണ്ടെന്ന് യുവാവിന് തോന്നല്‍; രണ്ടു മണിക്കൂര്‍ തിരഞ്ഞിട്ടും ഒന്നുമില്ല, ഒടുവില്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ബോംബ് ഭീതിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും പട്‌നയിലേക്കുള്ള വിമാനം രണ്ടു മണിക്കൂര്‍ വൈകി. എസ്.ജി 8721 സ്‌പൈസ്‌ജെറ്റ് വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത്. ബോംബ് ഭീതി പരത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു.

വിമാനത്തില്‍ കയറിയ ഉടന്‍ യാത്രക്കാരിലൊരാളായ യുവാവ് വിമാനത്തിന്റെ സുരക്ഷയില്‍ സംശയമുണ്ടെന്നും വിമാനത്തില്‍ ബോംബുണ്ടെന്ന് തനിക്ക് തോന്നുന്നതായും പറയുകയായിരുന്നു. ഇക്കാര്യം ആവര്‍ത്തിച്ച് കാബിന്‍ ക്രൂവിനോട് പറഞ്ഞതോടെ വിമാനം സുരക്ഷാ പരിശോധനകള്‍ക്കായി ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറ്റി. എല്ലാ യാത്രക്കാരെയും പുറത്തിറക്കുകയും ബാഗേജുകള്‍ വീണ്ടും പരിശോധിക്കുകയും ചെയ്തു.

വിമാനത്താവളത്തിലെ ബോംബ് സ്‌ക്വാഡും വ്യോമയാന സുരക്ഷാ വിഭാഗവും രണ്ടു മണിക്കൂര്‍ വിമാനം അരിച്ചുപൊറുക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇതോടെ, യുവാവിനെയും കൂട യാത്ര ചെയ്ത പിതാവിനെയും കൂടുതല്‍ അന്വേഷണത്തിനായി സി.ഐ.എസ്.എഫിനും ഡല്‍ഹി പൊലീസിനും കൈമാറി. വിമാനം യാത്ര തിരിച്ചതായും സ്‌പൈസ്‌ജെറ്റ് വക്താവ് പറഞ്ഞു. ഡല്‍ഹി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - youth in custody after sparking bomb scare in flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.