തെലങ്കാനയിൽ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം; ഷർട്ടിന്റെ സ്റ്റൈൽ കോഡ് പിടിച്ചുള്ള അന്വേഷണം കേരളത്തിലേക്ക്

ഹൈദരാബാദ്: തെലങ്കാനയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തെലങ്കാന നല്ലഗൊണ്ടെ ഗുറംപോടുള്ള കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. തെലങ്കാന പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് മലയാളിയാകാനാണ് സാധ്യതയെന്ന നിഗമനത്തിലാണ്.

ഈ മാസം 18നാണ് മൃതദേഹം കണ്ടെത്തുന്നത്. യുവാവ് ധരിച്ചിരുന്ന ഷർട്ടിന്റെ സ്റ്റൈൽ കോഡ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് മലയാളിയിലേക്കെത്തുന്നത്. ഈ സ്റ്റൈൽ കോഡിലുള്ള ഷർട്ട് വിറ്റത് കേരളത്തിൽ മാത്രമാണെന്നാണ് കമ്പനി പൊലീസിന് നൽകിയ വിവരം.

യുവാവിന്റെ വിവരങ്ങൾ തേടി തെലങ്കാന പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ പുറത്തുവന്നാലെ കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും തെലങ്കാന പൊലീസ് അറിയിച്ചു.

Tags:    
News Summary - Youth found dead in canal in Telangana; suspected to be Malayali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.