യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബി.വി ശ്രീനിവാസിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളിലൂടെ ശ്രദ്ധേയനായ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥരാണ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്. കോവിഡ് ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾക്കുള്ള ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചോദ്യം ചെയ്യൽ.

പൊലീസ് നടപടിയിൽ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ചോദ്യം ചെയ്യല്ലിന് ശേഷം ശ്രീനിവാസ് പ്രതികരിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററുകൾ, ഭക്ഷണം, വെള്ളം, ഓക്സിജൻ, രക്തം, പ്ലാസ്മ എന്നിവ എത്തിക്കാനുള്ള സജ്ജീകരണങ്ങൾ, ഏത് ആവശ്യത്തിനും ശ്രീനിവാസിന്‍റെ വാർറൂം സജ്ജമായിരുന്നു. ഡൽഹിയിൽ പ്രതിസന്ധിയിലായ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഇദ്ദേഹം എത്തിച്ചിരുന്നു.ദേശീയ മാധ്യമങ്ങളിലും സൈബർ ഇടങ്ങളിലും കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഈ നേതാവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

പൊലീസ് നടപടിയെ ഭയപ്പെടുന്നില്ലെന്നും പ്രതികാര നടപടി കൊണ്ട് ആത്മവീര്യം ചോരില്ലെന്നും കോൺഗ്രസ് വക്താവ് സുർജേ വാലയും വ്യക്തമാക്കി. 

Tags:    
News Summary - Youth Congress president BV Srinivasan has been questioned by Delhi Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.