ലഖ്നോ: രോഷാകുലരായ ആൾക്കൂട്ടം യുവാവിനെ പൊലീസ് വാഹനത്തിൽനിന്ന് വലിച്ച് താഴെയിട്ട് മർദിച്ച് കൊന്നു. ഉത്തർപ്രദേശിലെ ഷംലി ജില്ലയിലാണ് പട്ടാപ്പകൽ പൊലീസിെൻറ സാന്നിധ്യത്തിൽ ആൾക്കൂട്ടക്കൊല നടന്നത്.
ജിൻജന മേഖലയിലെ ഹാത്ചോയ ഗ്രാമത്തിലെ തരശ്പാൽ എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. മദ്യപാനികളായ ഒരുസംഘം മർദിക്കുന്ന വിവരമറിഞ്ഞ് എത്തിയ െപാലീസ് യുവാവിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം വാഹനത്തിൽനിന്ന് യുവാവിനെ വലിച്ച് താഴെയിട്ട് മർദനം തുടരുകയായിരുന്നു. സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവിടെയെത്തിയ പൊലീസുകാരെ കൃത്യവിലോപത്തിെൻറ പേരിൽ സസ്പെൻഡ് ചെയ്തതായും ഷംലി പൊലീസ് സൂപ്രണ്ട് അജയ്കുമാർ പറഞ്ഞു.
അതേസമയം, പൊലീസുകാരുടെ മുന്നിൽവെച്ചാണ് കൊല നടന്നതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നു. ഒരു കൊലക്കേസിൽ പ്രതിയായ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് സാധാരണക്കാർക്ക് രക്ഷയില്ലെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് അൻഷു അശ്വതി പറഞ്ഞു. യോഗി ആദിത്യനാഥ് ഉടൻ രാജിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.