ന്യൂഡൽഹി: ഇനി വിമാനത്താവളത്തിലേക്ക് യാത്രക്കാർക്ക് പ്രവേശിക്കാൻ െഎഡൻറിറ്റി കാർഡുകളുടെയോ ബോർഡിങ് പാസിെൻറയോ ആവശ്യമില്ല. അടുത്ത വർഷം മുതൽ മുഖം തിരിച്ചറിഞ്ഞ് യാത്രക്കാരെ എർപോർട്ടുകളിലേക്ക് പ്രവേശിപ്പിക്കാനുള്ള സാേങ്കതിക വിദ്യ രാജ്യമൊട്ടാകെ നിലവിൽ വരും. കേന്ദ്ര സർക്കാറിെൻറ ‘ഡിജി യാത്ര’ എന്ന പുതിയ സംവിധാനത്തിെൻറ കീഴിലാണ് ഫേസ് ഡിറ്റക്റ്ററുകൾ വിമാനത്താവളങ്ങളിൽ സ്ഥാപിക്കുക.
മുഖം തിരിച്ചറിയൽ സംവിധാനം നിലവിലുള്ള സുരക്ഷാ നടപടികൾക്കൊപ്പം പ്രവർത്തിക്കുന്നത് മാത്രമായിരിക്കുമെന്നും നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. െഎ.ഡി കാർഡുകൾ കൂടെ കരുതാത്തവർക്കും താൽപര്യമുള്ളവർക്കും മാത്രം പുതിയ സംവിധാനം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.