ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ പേപ്പർ കട്ടർ കൊണ്ട് ആക്രമിച്ചു; മുഖത്ത് 118 തുന്നലുകൾ

ഭോപാൽ: ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച യുവതിയെ പേപ്പർ കട്ടർ ​കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ യുവതിയുടെ മുഖത്ത് 118 തുന്നലുകൾ വേണ്ടി വന്നു. ഭോപാലിലെ ടി.ടി നഗർ മേഖലയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ടി.ടി നഗറിലെ ശ്രീ പാലസ് ഹോട്ടലിനു സമീപത്താണ് സംഭവം. യുവതിയും ഭർത്താവും ഹോട്ടലിലേക്ക് വന്നതായിരുന്നു. ഭർത്താവ് ഹോട്ടലിനുള്ളിലായിരിക്കുമ്പോൾ ബൈക്ക് പാർക്കിങ്ങുമായി ബന്ധപ്പെട്ട് യുവതിയും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതികൾ യുവതിയെ അശ്ലീലം പറഞ്ഞു. അത് ചോദ്യം ചെയ്ത യുവതി മൂന്നു പ്രതികളിലൊരാളെ അടിക്കുകയും ശേഷം ഹോട്ടലിനുള്ളിലേക്ക് പോവുകയും ചെയ്തു.

ദമ്പതികൾ ഹോട്ടലിൽ നിന്ന് ഇറങ്ങിയപ്പോൾ പ്രതികൾ പേപ്പർ കട്ടർ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മുഖത്ത് ഗുരുതര പരിക്കേറ്റ യുവതി ഭർത്താവ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കി.

സംഭവത്തിൽ ബാദ്ഷാ ബെഗ്, അജയ് എന്ന ബിട്ടി സിബ്ദെ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ ഇന്ന് ദമ്പതികളെ സന്ദർശിച്ചു. യുവതിയുടെ ചികിത്സ സർക്കാർ ഏറ്റെടുത്തു. യുവതിയുടെ ധൈര്യത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി അവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. യുവതി മറ്റുള്ളവർക്ക് മാതൃകയാണ്. കുറ്റവാളികൾ ഒരിക്കലും രക്ഷപ്പെടില്ല. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ശിവ്രാജ് സിങ് ചൗഹാൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Young woman assaulted with paper cutter; 118 stitches on face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.