Photo: twitter.com/sufiyankhan8660

ഹരിയാനയിൽ കുടിവെള്ളം ചോദിച്ചെത്തിയ മുസ്​ലിം യുവാവിൻെറ കൈ യന്ത്രമുപയോഗിച്ച്​ വെട്ടിമാറ്റി

ന്യൂഡൽഹി: വെള്ളം ചോദിച്ചെത്തിയ മുസ്​ലിം യുവാവിൻെറ കൈ ഒരു സംഘം ഹിന്ദുത്വ വാദികൾ മരം മുറിക്കുന്ന യന്ത്രമുപയോഗിച്ച്​ വെട്ടിമാറ്റി. ഹരിയാനയിലെ പാനിപ്പത്തിലാണ്​ സംഭവം. 23 വയസ്സുകാരനായ ഇഖ്​ലാക്കിൻെറ കൈയാണ്​ അക്രമകാരികൾ വെട്ടിമാറ്റിയത്​. ആഗസ്​റ്റ്​ 24നാണ്​ കുറ്റകൃത്യം നടന്നതെങ്കിലും സെപ്​റ്റംബർ ഏഴിന്​ ബന്ധുക്കൾ ​പൊലീസിൽ​ പരാതി നൽകിയതോടെയാണ് സംഭവം​ പുറത്തറിയുന്നത്​. ഐ.പി.സി 323, 326, 34 സെക്ഷനുകൾ പ്രകാരം പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല.

ബാർബർ തൊഴിലാളിയായ ഇഖ്​ലാക്ക്​ ഷാഹറാപുർ ജില്ലയിലെ നാനൗത്ത സ്വദേശിയാണ്​. ആഗസ്​റ്റ്​ 23ന്​ ജോലി തേടി പാനിപ്പത്തിലേക്ക്​ പോവുകയായിരുന്നു. നഗരത്തിലെ കിശൻപുർ ഭാഗത്തെ പാർക്കിൽ ഇദ്ദേഹം ഇരിക്കുന്നത്​ കണ്ട ഏതാനും യുവാക്കൾ അടുത്തെത്തി പേര്​ ചോദിച്ചു. മുസ്​ലിം ആണെന്ന്​ മനസ്സിലായതോടെ സംഘംചേർന്ന്​ മർദിച്ച്​ അവശനാക്കി. തുടർന്ന്​ ദാഹിച്ച്​ വലഞ്ഞ ഇഖ്​ലാക്ക്​ അടുത്തുള്ള വീട്ടിൽ​ വെള്ളം ചോദിച്ചെത്തി. എന്നാൽ, അവിടെയുണ്ടായിരുന്നവർ വീട്ടിനകത്തേക്ക്​ വലിച്ചഴച്ച്​ മർദിക്കുകയായിരുന്നുവത്രെ. പാർക്കിൽവെച്ച്​ മർദിച്ചവർ തന്നെയായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നും പരാതിയിൽ പറയുന്നു.

ഇതിനിടയിൽ ഇവർ ഇയാളുടെ വലത്​ കൈയിൽ '786' എന്നത്​ പച്ചകുത്തിയതായി കണ്ടു. ഇത്​ നിൻെറ കൈയിൽ ഇനിയുണ്ടാകില്ല എന്ന്​ പറഞ്ഞ്​ മരംമുറിക്കുന്ന യാന്ത്രമുപയോഗിച്ച്​ മുട്ടിന്​ താഴേക്ക്​ വെട്ടിമാറ്റുകയായിരുന്നു. നാല്​ പുരുഷൻമാർക്ക്​ പുറമെ രണ്ട്​ വനിതകളും കുറ്റകൃത്യത്തിൽ പ​ങ്കെടുത്തതായി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

കൈ വെട്ടിമാറ്റിയശേഷം ഇഖ്​ലാക്കിനെ റെയിൽവേ ​ട്രാക്കിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. അപകടമാണെന്ന്​ വരുത്തിത്തീർക്കലായിരുന്നു ലക്ഷ്യം. റെയിൽവേ പൊലീസാണ്​ ഇദ്ദേഹത്തെ പാനിപ്പത്ത്​ ​ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്ന്​ റോഹ്​ത്തക്ക്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. ഏതാനും ദിവസത്തെ ചികിത്സക്കുശേഷം ​വീട്ടിലേക്ക്​ മടങ്ങുകയായിരുന്നു.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.