Posted On
date_range Updated On
date_range കാർ കഴുകുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ലഖ്നോ: കാർ കഴുകുന്നതിനിടയിൽ യുവാവ് ഹൃദയാഘാതമൂലം മരണപെട്ടു. ഉത്തർ പ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. കാർ കഴുകുന്നതിനിടെയാണ് യുവാവിന് ഹൃദയാഘാതം വരുന്നത്. തുടർന്ന് ഇയാൾ നിലത്തേക്ക് വീഴുകയും ചെയ്തു.
കുറച്ചുനേരം വേദന സഹിക്കാനാവാതെ കിടന്ന യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോൾ അടുത്ത് ആരും ഉണ്ടായിരുന്നില്ല. യുവാവ് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
അതേസമയം ഉത്തർപ്രദേശിലുള്ള അതിശൈത്യമാണ് പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ദിവസങ്ങൾക്ക് മുമ്പ് അഞ്ചു വയസ്സുള്ള പെൺകുട്ടിയും ഇത്തരത്തിൽ ഹൃദയാഘാതം മൂലം അംറോഹയിൽ മരിച്ചിരുന്നു. സമാന രീതിയിൽ മറ്റൊരു യുവാവും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.