Posted On
date_range Updated On
date_range വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച യുവാവും യുവതിയും അറസ്റ്റിൽ
മംഗളൂരു:വ്യാപാരിയെ ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസ്സിൽ യുവാവിനേയും യുവതിയേയും മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.കുത്താറിലെ രാകേഷ്(34),ശ്രീലത(30)എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ വ്യാപാരിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഇദ്ദേഹവും അജ്ഞാത യുവതിയും ഒന്നിച്ചുള്ള അശ്ലീല വീഡിയോ കൈയിലുണ്ടെന്നും അഞ്ച് ലക്ഷം രൂപ തന്നില്ലെങ്കിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും അറിയിച്ച് രാകേഷും ശ്രീലതയും വ്യാപാരിയെ ഭീഷണിപ്പെടുത്തിയിരുന്നു.
കരാവലി മൈതാനിയിൽ എത്താനുള്ള നിർദ്ദേശം അനുസരിച്ച് വ്യാപാരി വന്നപ്പോൾ വാഹനത്തിൽ കയറ്റി വിജനസ്ഥലത്ത് കൊണ്ടുപോയി വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളും മറ്റും കവർന്നുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.