ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് സായുധസേനയുമായി ചേർന്ന് ശത്രുവിന് ഉചിതമായ മറുപടി നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 'പ്രധാനമന്ത്രിയെ നിങ്ങൾക്ക് നന്നായി അറിയില്ലേ, ഇന്ത്യ എന്ത് ആഗ്രഹിക്കുന്നുവോ അത് നടക്കും' -രാജ്നാഥ് സിങ് പറഞ്ഞു.
പ്രതിരോധ മന്ത്രിയെന്ന നിലയിൽ എന്‍റെ ഉത്തരവാദിത്തമാണ് ഇന്ത്യയെ ആക്രമിക്കുന്നവർക്ക് ശക്തമായ തിരിച്ചടി നൽകുകയെന്നത്. അതിർത്തി കാക്കുന്ന സൈനികർക്ക് പൂർണ്ണ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
നാവികസേനാ മേധാവിയും വ്യോമസേനാ മേധാവിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രതികാരം ചെയ്യുമെന്ന് രാജ്നാഥ് സിങ് ആണയിട്ടത്. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ശനിയാഴ്ച രാത്രിയും വ്യോമസേനാ മേധാവി എ.പി. സിങ് ഞായറാഴ്ച പകലുമാണ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തേ മോദി കരസേനാ മേധാവിയെ കണ്ടതിന്റെ തുടർച്ചയാണിതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.