യമുന മലിനീകരണം: രവിശങ്കറിന്​ ഉത്തരവാദിത്ത ബോധമില്ലെന്ന്​ െട്രെബ്യൂണൽ

ന്യൂഡൽഹി: ഉത്തരവാദിത്ത ബോധമില്ലാത്തയാളാണ് ജീവനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കറെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. നിങ്ങൾക്ക് ഉത്തരവാദിത്ത ബോധമില്ല, എന്തുവേണമെങ്കിലും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും ട്രൈബ്യൂണൽ ചോദിച്ചു. കഴിഞ്ഞ വർഷം യമുന നദീതീരത്ത് മൂന്നു ദിവസത്തെ സാംസ്കാരികാഘോഷം നടത്തിയ സംഭവത്തിൽ പരിസ്ഥിതിക്ക് േദാഷം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദി സർക്കാറും കോടതിയുമാണെന്ന് കഴിഞ്ഞ ദിവസം ശ്രീ ശ്രീ രവിശങ്കർ പറഞ്ഞിരുന്നു. രവിശങ്കറിെൻറ പരാമർശം ഞെട്ടിക്കുന്നതാണെന്നും ട്രൈബ്യൂണൽ കുറ്റെപ്പടുത്തി.

പിഴ ചുമത്തണമെങ്കിൽ അത്പരിപാടിക്ക് അനുമതി നൽകിയ  കേന്ദ്ര– സംസ്ഥാന സർക്കാറുകൾക്കും ദേശീയ ഹരിത ട്രൈബ്യൂണലിനുമെതിരെയാണെന്ന് രവിശങ്കർ പറഞ്ഞിരുന്നു. യമുന നദീതീരം അത്രമാത്രം നിർമ്മലവും ശുദ്ധവുമാണെങ്കിൽ അത് നശിപ്പിക്കുന്ന ലോക സാംസ്കാരിക ആഘോഷങ്ങൾ അവർ തടയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1000 ഏക്കർ സ്ഥലത്ത് നടന്ന പരിപാടിയുടെ സ്റ്റേജ് മാത്രം ഏഴ് ഏക്കർ വ്യാപിച്ചതായിരുന്നു. പരിപാടി യമുനാ തീരത്തെ പൂർണമായും നശിപ്പിച്ചെന്നും ട്രൈബ്യൂണൽ നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. യമുനയെ ശുദ്ധീകരിക്കാൻ 10 വർഷം എടുക്കുമെന്നും 42 കോടി രൂപ ചെലവുണ്ടെന്നും ട്രൈബ്യൂണൽ കണക്കാക്കിയിരുന്നു. പരിപാടി സംഘടിപ്പിച്ച ആർട്ട് ഒാഫ് ലിവിങ്ങിന് അഞ്ചുകോടി രൂപയാണ് പിഴയിട്ടത്. ഇൗ തുക ഇതുവരെ ആർട്ട് ഒാഫ് ലിവിങ്ങ് സംഘാടകർ അടച്ചിട്ടില്ല. 

അതേ സമയം, ജീവനകല നിരുത്തരവാദമാണെന്ന് പറയുന്നവർ ഞങ്ങളെ കുറിച്ച് അറിയാത്തവരാണ്. അല്ലെങ്കിൽ അവർ നല്ല തമാശക്കാരാണെന്നും ശ്രീശ്രീ രവിശങ്കർ പ്രതികരിച്ചു.

Tags:    
News Summary - You Have No Sense Of Responsibility, Angry Court Says To Sri Sri Ravi Shankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.