ജയിലിൽ ​പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്ന എം.എൽ.എയുടെ ദൃശ്യങ്ങൾ പുറത്ത്​

മുംബൈ: തടവുശിക്ഷക്ക്​ വിധിക്കപ്പെട്ട എൻ.സി.പി എം.എൽ.എ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്​.  മുംബൈയിലെ ബൈകുള ജയിലിനു മുന്നിൽ ​ സോലാപുർ എം.എൽ.എയായ രമേശ്​ കാദം പൊലീസുകാരനെ ചീത്തവിളിക്കുന്ന ദൃശ്യങ്ങളാണ്​ പുറത്തായിരിക്കുന്നത്​. 

 വൈദ്യപരിശോധനക്കായി  ജെ.ജെ ആശുപത്രിയിൽ എത്തിക്കാൻ രമേശ്​ കാദത്തെ ജയിലിനു പുറത്തെത്തിക്കുകയായിരുന്നു. ആശുപത്രിയിലേക്ക്​ പോകാനുള്ള വാഹനം ഗതാഗതകുരുക്കിൽപെട്ട്​ എത്തിയിട്ടില്ലെന്ന്​ അറിയിച്ചതോടെ എം.എൽ.എ അകമ്പടിക്കെത്തിയ പൊലീസുകാരോട്​ തട്ടികയറുകയായിരുന്നു. ‘‘ഞാൻ ആരാണെന്ന്​ നിങ്ങൾക്ക്​ അറിയില്ല.’’ –ക്ഷുഭിതനായ എം.എൽ.എ പൊലീസകാരനോട്​ കൈചൂണ്ടി ഭീഷണിപ്പെടുത്തി. സംഭവം മൊബൈലിൽ പകർത്തുന്നതു കണ്ടിട്ടും എം.എൽ.എ ചീത്തവിളി നിർത്തിയില്ല. പൊലീസുകാരനെതിരെ അഴിമതികേസ്​ നൽകുമെന്നും രമേശ്​ പറഞ്ഞു. 

​വാഹനം ഗതാഗതകുരുക്കിൽ പെട്ടതുകൊണ്ടാണ്​ വരാൻ വൈകുന്ന​തെന്ന്​ പൊലീസ​ുകാർ വിശദീകരിച്ചെങ്കിലും തന്നെ പുറത്ത്​ നിർത്തിപ്പിച്ചുവെന്ന്​ എം.എൽ.എ ചീത്തവിളിക്കുകയായിരുന്നു. പൊലീസുകാരനോട് കയർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എം.എൽ.എക്കെതിരെ അന്വേഷണം നടത്തുമെന്ന്ബി.ജെ.പി നേതാവ് കീർത്തി സൊമൈയ്യ വ്യക്തമാക്കി.

ഡെവലപ്പ്​മ​​​െൻറ്​ കോർപറേഷനിൽ നിന്ന്​ 350 കോടിയുടെ അഴിമതി നടത്തിയ കേസിൽ 2015 ആഗസ്​റ്റിലാണ്​ എം.എൽ.എ രമേശ്​ കാദം തടവുശിക്ഷക്ക്​ വിധിക്കപ്പട്ടത്​. മഹാരാഷ്ട്രയിലെ അന്നാബൗ സമതേ വികസന കോർപറേഷൻ ചെയർമാൻ ആയിരുന്ന രമേശ്, മടാങ് വിഭാഗത്തിനുള്ള ഫണ്ടുകൾ ഫണ്ടുകൾ വഴിവിട്ട് ചിലവഴിച്ചെന്നതാണ് കേസ്. തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലേക്കാണ് രമേശ് പണം മാറ്റിയതെന്ന്​ പൊലീസ്​ കണ്ടെത്തിയിരുന്നു.

Tags:    
News Summary - 'You Don't Know Who I Am': On Camera, Jailed Lawmaker Threatens Cop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.