ന്യൂഡൽഹി: രാജധാനി ട്രെയിനുകളിൽ ടു ടയർ, ത്രീ ടയർ എ.സി കോച്ചുകളിൽ ബുക്ക് ചെയ്ത ടിക്കറ്റ് ഉറപ്പാക്കാനാകാത്ത ആളുകൾക്ക് വിമാനത്തിൽ പറക്കുന്നതിനുള്ള സൗകര്യമൊരുങ്ങുന്നു. നേരത്തെ അശ്വനി ലോഹാനി എയർ ഇന്ത്യയുടെ ചെയർമാനായിരുന്ന സമയത്ത് ഇതിനുള്ള പദ്ധതി മുന്നോട്ട് വെച്ചിരുന്നു.
എന്നാൽ റെയിൽവേ ഇതിനോട് പ്രതികരിച്ചിരുന്നില്ല. നിലവിൽ അശ്വനി ലോഹാനി റെയിൽവേ ബോർഡ് തലപ്പത്തുണ്ട്. പഴയ പദ്ധതിയുമായി എയർ ഇന്ത്യ സഹകരിക്കാൻ തയാറാണെന്ന് അറിയിക്കുകയാണെങ്കിൽ റെയിൽവേക്കും അനുകൂല സമീപനമുണ്ടാകുമെന്ന് ലോഹാനി പ്രതികരിച്ചു. രാജധാനി ട്രെയിനുകളിൽ സീറ്റ് ബുക്ക് ചെയ്ത് ടിക്കറ്റ് ഉറപ്പാകാത്തവരുടെ വിവരങ്ങൾ റെയിൽവേ എയർ ഇന്ത്യക്ക് കൈമാറും. ഇൗ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടിക്കറ്റ് ഉറപ്പാകാത്തവർക്ക് കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ ടിക്കറ്റുകൾ നൽകും.
അതേ സമയം, എയർ ഇന്ത്യ സ്വകാര്യവൽക്കരണത്തിലേക്ക് അതിവേഗം മുന്നേറുകയാണ്. പൂർണമായും സ്വകാര്യ കമ്പനിയായി എയർ ഇന്ത്യ മാറിയാൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ആശങ്കകൾ നില നിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.