യു.പിയിൽ മി​ന്ന​ൽ യോ​ഗി

ലഖ്നോ: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോവിലെ ഹസ്റത്ത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ പൊടുന്നനെ വന്നുകയറിയ ആളെ കണ്ട് പൊലീസുകാർ ഞെട്ടി. സ്റ്റേഷൻ റെക്കോഡുകൾ അദ്ദേഹം ആവശ്യപ്പെട്ടു, പിന്നെ ലോക്കപ്പ് പരിശോധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്യോഗസ്ഥെര അമ്പരപ്പിച്ച് മിന്നൽ സന്ദർശനം നടത്തിയത്.

ക്രമസമാധാനപാലനം നേരിട്ട് പരിേശാധിക്കാനാണ് സന്ദർശനമെന്നും ഇത് തുടക്കം മാത്രമാണെന്നും ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തതവണ വരുേമ്പാൾ സ്റ്റേഷനിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന നിർദേശവും അദ്ദേഹം നൽകി. സ്റ്റേഷനിലെ ക്രൈംബ്രാഞ്ച്, സൈബർ സെൽ വിഭാഗങ്ങളിൽ പ്രത്യേക പരിശോധന നടത്തി. സ്റ്റേഷനുകൾ ജനങ്ങളുമായി സൗഹൃദത്തിൽ വർത്തിക്കണമെന്ന് നിർദേശം നൽകി. സ്റ്റേഷനുകളിൽ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും ചർച്ച നടത്തി. സ്റ്റേഷനിലെത്തുന്നവർക്ക് ഇരിപ്പിടം ഒരുക്കണം, സൗഹാർദത്തോടെ പെരുമാറണം, ശുദ്ധമായ കുടിവെള്ളം കരുതണം തുടങ്ങിയ നിർദേശങ്ങളാണ് മുഖ്യമന്ത്രി നൽകിയത്. 

നിയമവാഴ്ച എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് യോഗി ആദിത്യനാഥ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമീപത്തെ വനിത പൊലീസ് സ്റ്റേഷനും മറ്റൊരു േലാക്കൽ പൊലീസ് സ്റ്റേഷനും സന്ദർശിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. ഡി.ജി.പി ജാവീദ് അഹമ്മദ്, െഎ.ജി സതിഷ് ഗണേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 

കശാപ്പുശാലകൾ പൂട്ടിയും പശുക്കടത്ത് വിലക്കിയും ‘ആഭ്യന്തരഭരണം’ ഏറ്റെടുത്ത യോഗി ആദിത്യനാഥ് ത​െൻറ അജണ്ടകളുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് സ്റ്റേഷൻ സന്ദർശനം നൽകുന്നത്. സംസ്ഥാനത്തെ കശാപ്പുശാലകൾ പൂട്ടിക്കുന്നതിന് പദ്ധതി തയാറാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു.  

Tags:    
News Summary - yogi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.