Posted On
date_range Updated On
date_range കരിംനഗർ കരിപുരം ആക്കുമെന്ന് യോഗി; വ്യാമോഹം മാത്രമെന്ന് ടി.ആർ.എസ്
ഹൈദരാബാദ്: തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലേറിയാൽ കരിംനഗറിെൻറ പേര് കരിപുരം എന്നാക്കുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രസ്താവനക്കെതിരെ തെലങ്കാന രാഷ്ട്രസമിതി. ‘കരിംനഗറിലെ ജനങ്ങൾ ഇങ്ങനെയൊരു പേരുമാറ്റം ആഗ്രഹിക്കുന്നില്ലെന്നും യോഗിയുടെ വ്യാമോഹം മാത്രമാണ് അതെന്നും ലോക്സഭയിലെ ടി.ആർ.എസ് െഡപ്യൂട്ടി ലീഡർ ബി. വിനോദ്കുമാർ പറഞ്ഞു. ആദ്യമായാണ് ഇങ്ങനെയൊരു ആവശ്യം അവർ കേൾക്കുന്നതെന്നും അതൊരു തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.