യോ​ഗി ആ​ദി​ത്യ​നാ​ഥ് 27ന് ​അ​യോ​ധ്യയിൽ

ലഖ്നോ: ബാബരി മസ്ജിദ്^രാമജന്മ ഭൂമി തർക്കം കോടതിക്ക് പുറത്ത് തീർക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ച് ദിവസങ്ങൾക്കുള്ളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിക്കാൻ ഒരുങ്ങുന്നു. 27ന് ആദിത്യനാഥ് അയോധ്യ സന്ദർശിക്കുമെന്ന വാർത്ത സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച വിവരം ഇതിനുള്ളിൽതന്നെ ഫൈസിയാബാദ് ജില്ല ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.

തർക്കഭൂമിയടക്കം നാല് സ്ഥലങ്ങൾ ആദിത്യനാഥ് സന്ദർശിക്കും. ആദിത്യനാഥ് ഹനുമാൻ ക്ഷേത്രം, കനക് ഭവൻ എന്നിവ സന്ദർശിക്കും. രാമക്ഷേത്ര നിർമാണം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന രാം ജന്മഭൂമി ന്യാസ് സംഘടന സ്ഥാപകനായ രാംചരൺ ദാസ് പരമഹംസരുടെ പിൻഗാമി സുരേഷ് ദാസിനെയും കാണും. മുൻ ബി.ജെ.പി എം.പിമാരായ രാം വിലാസ് വേദാന്തിയുമായും നൃത്യ ഗോപാൽ ദാസുമായും ആദിത്യനാഥ് കൂടിക്കാഴ്ച നടത്തും. 

Tags:    
News Summary - yogi adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.