പോരാട്ടം കനത്തു; തമിഴ്നാട്ടിൽ സ്റ്റാലിനും വിജയ് യും നാമനിർദേശ പത്രിക സമർപ്പിച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു. കൊളത്തൂർ നിയമസഭ മണ്ഡലത്തിലാണ് സ്റ്റാലിൻ പത്രിക സമർപ്പിച്ചത്. കനത്ത സുരക്ഷയിൽ മുതിർന്ന ഡി.എം.കെ നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും അക​മ്പടിയോടെയാണ് സ്റ്റാലിൻ പത്രിക സമർപ്പിക്കാനെത്തിയത്. 2011 മുതൽ എം.കെ. സ്റ്റാലിൻ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കൊളത്തൂർ.

തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്ന് പത്രിക സമർപ്പിച്ചശേഷം സ്റ്റാലിൻ പറഞ്ഞു. തന്റെ സീറ്റിൽ മാത്രമല്ല, സംസ്ഥാനത്ത് മുഴുവൻ ഡി.​എം.കെ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. ഞങ്ങളുടെ വാഗ്ദാനങ്ങൾ ഈ പ്രദേശത്തെ ജനങ്ങൾ ഏറ്റെടുക്കും. വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. പത്രിക സമർപ്പിച്ച ശേഷം സ്റ്റാലിൻ റോഡ് ഷോയും നടത്തി.

പെരമ്പൂർ നിയമസഭ മണ്ഡലത്തിലാണ് വിജയ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പാർട്ടി പ്രവർത്തകരുടെയും ആരാധകരുടെയും അകമ്പടിയോടെയാണ് വിജയ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ നിയമസഭാ മണ്ഡലങ്ങളിൽനിന്നാണ് വിജയ് ജനവിധി തേടുക. 

Tags:    
News Summary - Tamil Nadu CM Stalin TVKs Vijay file nominations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.