ഉത്തർ പ്രദേശ്​ കോവിഡ്​ കൈകാര്യം ചെയ്​ത രീതി പല രാജ്യങ്ങളും മാതൃയാക്കുന്നു -യോഗി ആദിത്യനാഥ്​

ലഖ്​നൗ: ഉത്തർ പ്രദേശ്​ ​കോവിഡ്​ കൈകാര്യം ചെയ്​ത രീതി പല സംസ്ഥാനങ്ങളും രാജ്യങ്ങളും വരെ മാതൃകയാക്കുന്നുവെന്ന്​ യോഗി ആദിത്യനാഥ്​. യു.പിയിലെ കോവിഡിനെക്കുറിച്ചുള്ള ഐ.ഐ.ടി കാൺപൂറിന്‍റെ പഠനം റിലീസ്​ ചെയ്​ത്​ സംസാരിക്കുകയായിരുന്നു യോഗി.

''വലിയ ജനസംഖ്യയുള്ളതുകൊണ്ടുതന്നെ ഉത്തർ പ്രദേശിന്​ വലിയ വെല്ലുവിളികൾ ഉണ്ടായിരുന്നു. സൗകര്യങ്ങളു​െട അപര്യാപ്​തതയും തൊഴിലാളികളുടെ ഒഴുക്കും ഉണ്ടായിരുന്നു. പക്ഷേ ഇന്ന്​ ഉത്തർപ്രദേശ്​ കോവിഡ്​ കൈകാര്യം ചെയ്​ത രീതി നിരവധി സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും വരെ മാതൃകയാണ്''​.

''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്‍റെ ആരോഗ്യ​മേഖല ശക്തിപ്പെട്ടില്ലായിരുന്നെങ്കിൽ മഹാമാരിക്കെതിരെ പൊരുതാൻ രാജ്യത്തിന്​ സാധിക്കുമായിരുന്നില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മാത്രമല്ല, ഉത്തർപ്രദേശിൽ ചികിത്സ സൗകര്യങ്ങൾ വിപുലപ്പെടുത്താനും ഞങ്ങൾക്കാ​യി'' -യോഗി പറഞ്ഞു. 

Tags:    
News Summary - Yogi Adityanath releases IIT Kanpur’s study on UP govt's handling of COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.