നഗരം​ തൂത്തുവൃത്തിയാക്കി യോഗി ആദിത്യനാഥ്​

ലഖ്​നോ: സംസ്ഥാനത്ത്​ സ്വച്ഛ്​ ഭാരത്​ ശുചിത്വ മിഷൻ പൂർണമായി നടപ്പാക്കുന്നതി​​​​െൻറ ഭാഗമായി നഗരം വൃത്തിയാക്കാൻ ചൂലെടുത്ത്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. സെൻട്രൽ ലഖ്​നോവിലെ ബാലു ആദാ കോളനി റോഡ്​ വൃത്തിയാക്കിയാണ്​ യോഗി ശുചിത്വമിഷനിൽ പങ്കാളിയായത്​. ചൂലെടുത്ത്​ കോളനി റോഡ്​ തൂത്തു തുടങ്ങിയ യോഗിയെ കൂടെയുള്ളവർ തട​െഞ്ഞങ്കിലും ആ ഭാഗം താൻ വൃത്തിയാക്കുമെന്ന്​ അദ്ദേഹം അറിയിച്ചു.

ശനിയാഴ്​ച രാവിലെ ഏഴു മണിയോടെയാണ്​ ​ശുചിത്വ പരിപാടികളുമായി യോഗി നിരത്തിലിറങ്ങിയത്​. മുതിർന്ന കാബിനറ്റ്​ മന്ത്രി സുരേഷ്​ ഖന്നയും പരിപാടിയിൽ പ​െങ്കടുത്തു. അമ്പതോളം മുനസിസിപ്പൽ തൊഴിലാളികൾക്കൊപ്പമാണ്​ യോഗി ശുചീകരണം നടത്തിയത്​.

തുറന്ന സ്ഥലത്തെ മലമൂത്രവിസർജനം ഇല്ലാത്ത ശുചിത്വ സംസ്ഥാനമാക്കി ഉത്തർപ്രദേശിനെ മാറ്റുമെന്ന്​ യോഗി മാധ്യമങ്ങളോട്​ പറഞ്ഞു.

Tags:    
News Summary - Yogi Adityanath Picks Up Broom, Kick-Starts Clean Uttar Pradesh Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.