ആപ്പിൾ ജീവനക്കാര​െൻറ കുടുംബം ആദിത്യനാഥിനെ സന്ദർശിച്ചു: 25 ലക്ഷം നഷ്​ടപരിഹാരം

​ ല​​ഖ്​​​​നോ: ഉ​​ത്ത​​ര്‍പ്ര​​ദേ​​ശി​​ല്‍ ആപ്പിൾ സ്​റ്റോർ മാ​​നേ​​ജ​​റെ വെ​ടി​വെ​ച്ചു​കൊ​ന്ന സംഭവത്തില്‍ യു.പി സര്‍ക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവേക് തിവാരിയുടെ കുടുംബം സന്ദര്‍ശിച്ചു. തിവാരിയുടെ കുടുംബവുമായി യോഗി ആദിത്യനാഥ് 25 മിനിറ്റോളം ആശയ വിനിമയം നടത്തി. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മക്കൊപ്പമാണ്​ തിവാരിയുടെ കുടുംബവുമായി കൂടിക്കാഴ്​ച നടത്തിയത്​. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അഞ്ചു ലക്ഷവും മാതാവിന് അഞ്ചു ലക്ഷവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, തിവാരിയെ വെടിവെച്ചതിനെ ന്യായീകരിച്ചുള്ള പൊലീസി​​​െൻറ വാദം തെറ്റെന്ന്​ തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത ദൃശ്യങ്ങളിൽ വിവേക് തിവാരി സാധാരണ രീതിയിലാണ് വണ്ടിയോടിച്ചതെന്നും ഒരു പ്രകോപനവും അയാളില്‍ നിന്നുണ്ടായിട്ടില്ലെന്നും വ്യക്തമാണ്​.

വി​​വേ​​ക് തി​​വാ​​രി​ സ​​ഞ്ച​​രി​​ച്ച കാ​​ര്‍ പൊ​​ലീ​​സ് ബൈ​​ക്കി​​ൽ ഇ​​ടി​​പ്പി​​ച്ച്​ ര​​ക്ഷ​​പ്പെ​​ടാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ വെ​​ടി​​വെ​​ച്ച​​താ​​ണെ​​ന്നാ​ണ്​ പൊ​​ലീ​​സു​കാ​ര​​​െൻറ അ​​വ​​കാ​​ശ​​വാ​ദം. എന്നാൽ പൊലീസുകാർക്ക്​ നേരെ വിവേക്​ വാഹനം ഒാടിച്ചിട്ടില്ലെന്ന്​ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സംഭവത്തിൽ കോണ്‍സ്റ്റബിള്‍ പ്രശാന്ത് കുമാർ ചൗധരിക്ക്​ ഒപ്പമുള്ള സ​​ന്ദീ​​പ് കു​​മാ​​റി​​നു​​മെ​​തി​​രെ കൊ​​ല​​ക്കു​​റ്റ​​ത്തി​​ന്​ കേ​​സെ​​ടു​​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - Yogi Adityanath Meets Killed Apple Executive's Wife Who Alleged Cover-Up- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.