Posted On
date_range Updated On
date_range ഡൽഹിയിൽ യോഗിയുടെ യോഗം വേണ്ട –ആം ആദ്മി
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ഡൽഹിയിലെ തെരഞ്ഞെടുപ ്പ് പ്രചാരണം തടയണമെന്ന് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെ ട്ടു. പ്രകോപനപരമായ പ്രസംഗം തടയണമെന്നും യോഗിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നും ആം ആദ്മി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
കൂടിക്കാഴ്ചക്ക് സമയം ചോദിച്ച് 48 മണിക്കൂർ പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിച്ചിട്ടില്ലെന്ന് സിങ് പറഞ്ഞു. അവഗണന തുടർന്നാൽ തിങ്കളാഴ്ച കമീഷൻ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.