യ​ശ്വ​ന്ത്പൂ​ർ-കൊ​ച്ചു​വേ​ളി-യ​ശ്വ​ന്ത്പൂ​ർ എ.​സി എ​ക്സ്പ്ര​സി​ന്റെ ന​മ്പ​റി​ൽ മാ​റ്റം

ബം​ഗ​ളൂ​രു: യ​ശ്വ​ന്ത്പൂ​ർ- തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (കൊ​ച്ചു​വേ​ളി)- യ​ശ്വ​ന്ത്പൂ​ർ എ.​സി വീ​ക്ക്‍ലി എ​ക്സ് പ്ര​സി​ന്റെ (22677/22678) ന​മ്പ​റി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു. മാ​ർ​ച്ച് ആ​റു മു​ത​ൽ യ​ശ്വ​ന്ത്പൂ​ർ- തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (കൊ​ച്ചു​വേ​ളി) വീ​ക്ക്‍ലി എ​ക്സ്പ്ര​സ് 22677 ന​മ്പ​റി​ന് പ​ക​രം 16561 എ​ന്ന ന​മ്പ​റി​ലും മാ​ർ​ച്ച് ഏ​ഴു മു​ത​ൽ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (കൊ​ച്ചു​വേ​ളി) - യ​ശ്വ​ന്ത്പൂ​ർ വീ​ക്ക്‍ലി എ​ക്സ്പ്ര​സ് 22678 ന​മ്പ​റി​ന് പ​ക​രം 16552 ന​മ്പ​റി​ലു​മാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. നി​ല​വി​ലെ സ​മ​യ​ക്ര​മ​ത്തി​ലോ സ്റ്റോ​പ്പു​ക​ളി​ലോ മാ​റ്റ​മു​ണ്ടാ​വി​ല്ല.

ചെ​ന്നൈ സെ​ൻ​ട്ര​ൽ- മൈ​സൂ​രു-​ചെ​ന്നൈ സെ​ൻ​ട്ര​ൽ പ്ര​തി​ദി​ന എ​ക്സ്പ്ര​സ് 12609 /12610 എ​ന്ന ന​മ്പ​റി​ൽ​നി​ന്ന് 16551 / 16552 ന​മ്പ​റി​ലേ​ക്കും ചെ​ന്നൈ ​സെ​ൻ​ട്ര​ൽ- എ​സ്.​എ​സ്.​എ​സ് ഹു​ബ്ബ​ള്ളി വീ​ക്ക്‍ലി എ​ക്സ്പ്ര​സ് 17311/ 17312 ന​മ്പ​റി​ൽ​നി​ന്ന് 20679/20680 ന​മ്പ​റി​ലേ​ക്കും മാ​റും. മാ​ർ​ച്ച് മു​ത​ലാ​ണ് ഈ ​മാ​റ്റം.

Tags:    
News Summary - Yeswantpur-Kochuveli-Yeswantpur AC Express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.