Posted On
date_range Updated On
date_range വകുപ്പു വിഭജനം: കേന്ദ്ര നേതൃത്വവുമായി യെദിയൂരപ്പ ചർച്ച നടത്തും
ബംഗളൂരു: മന്ത്രിപദവി ലഭിക്കാത്തതിൽ എം.എൽ.എമാർക്കുള്ള അതൃപ്തിക്കിടെ മന്ത്രിമാരുടെ വകുപ്പു വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തും. നിഷേധിച്ചതിൽ ഭരണകക്ഷി എം.എൽ.എമാരുടെ അനുയായികൾ പലയിടത്തായി നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് യെദിയൂരപ്പ വ്യാഴാഴ്ച രാത്രിയോടെ ഡൽഹിക്ക് പുറപ്പെട്ടത്.
വെള്ളിയാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി യെദിയൂരപ്പ ചർച്ച നടത്തും. 17 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് രണ്ടുദിവസം കഴിഞ്ഞിട്ടും വകുപ്പ് വിഭജനം ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. കേന്ദ്ര നേതൃത്വത്തിെൻറ അംഗീകാരം ലഭിക്കാൻ വൈകുന്നതാണ് മന്ത്രിസഭ വകുപ്പ് വിഭജനം വൈകുന്നതിന് കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.