ശ്രീനഗർ: രണ്ടു പാർലമെൻറ് മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കണമെന്ന് വിഘടനവാദി നേതാക്കൾ ആഹ്വാനം ചെയ്തതിന് പിന്നാലെ ജമ്മു^കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവ് യാസീൻ മാലികിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.കെ.എൽ.എഫും ഹുർറിയത് കോൺഫറൻസും പ്രചാരണം ആരംഭിച്ചത്.
ഏപ്രിൽ ഒമ്പത്, 12 തീയതികളിലാണ് ശ്രീനഗർ, അനന്ത്നാഗ് പാർലമെൻറ് മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബഹിഷ്കരണ ആഹ്വാനം മുഴക്കിയ നേതാക്കളെ ആദ്യമേ ജയിലിലടച്ചത് വഴി തെരഞ്ഞെടുപ്പിനെ സൈനിക പ്രക്രിയയായി ചുരുക്കുകയാണ് ചെയ്തതെന്ന് യാസീൻ മാലിക് പ്രസ്താവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.