യമുന നദി കരകവിഞ്ഞു; തീരത്തുള്ളവരെ മാറ്റിപാർപ്പിക്കുന്നു

ന്യൂഡൽഹി: യമുന നദി അപകടകരമായ രീതിയിൽ കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് ഡൽഹി സർക്കാർ തീരത്തുള്ളവരെ മാറ്റിപാർപ്പിക്കുന്നു. അപകടനിലയായ 205.33മുകളിൽ ഒഴുകുന്നതിനാൽ പ്രദേശത്ത് വെള്ളപ്പൊക്കമുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ നദിയിലെ ജലനിരപ്പ് 205.99 മീറ്ററിലെത്തിയതായി അധികൃതർ അറിയിച്ചു.

വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴപെയ്യുന്നതാണ് യമുന നദിയുടെ ജലനിരപ്പ് ഉയരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് 34 ബോട്ടുകളും മൊബൈൽ പമ്പുകളും വിന്യസിച്ചിട്ടുണ്ട്. മഴശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ സ്ഥിതിഗതികൾ ജില്ലാ ഭരണകൂടം നിരീക്ഷിച്ചു വരികയാണ്.

ഹരിയാന യമുനനഗറിൽ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏകദേശം 2.21 ലക്ഷം ക്യൂസെക്‌സ് ജലവും അർധരാത്രി 12 മണിയോടെ 1.55 ലക്ഷം ക്യൂസെക്സ് ജലവും പുറത്തുവിട്ടതായാണ് റിപ്പോർട്ടുകൾ.

ആഗസ്റ്റ് 14, 15 എന്നീ തിയതികളിൽ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ അതിശക്തമായ ഒറ്റപ്പെട്ടമഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Tags:    
News Summary - Yamuna River continues to flow above danger mark in Delhi, evacuation efforts intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.