ഇ​ന്ത്യ ഗേ​റ്റി​ൽ അ​നി​ശ്ചി​തകാ​ല നി​രാ​ഹാ​ര​ത്തി​ന് ഗു​സ്തി താ​ര​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: നീ​തി ല​ഭി​ക്കും വ​രെ ഇ​ന്ത്യ ഗേ​റ്റി​ല്‍ നി​രാ​ഹാ​രം ഇ​രി​ക്കു​മെ​ന്ന്​ ഗു​സ്തി താ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. 38 ദി​വ​സം നീ​ണ്ട ജ​ന്ത​ർ മ​ന്ത​റി​ലെ രാ​പ്പ​ക​ൽ സ​മ​രം ഞാ​യ​റാ​ഴ്ച പൊ​ലീ​സ്​ ബ​ല​പ്ര​യോ​ഗ​ത്തി​ലു​ടെ ഒ​ഴി​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഇ​ന്ത്യ ഗേ​റ്റി​ൽ നി​രാ​ഹാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ന്‍ ത്യ​ജി​ച്ച ര​ക്ത​സാ​ക്ഷി​ക​ളു​ടെ സ്മൃ​തി കു​ടീ​ര​മാ​ണ് ഇ​ന്ത്യ ഗേ​റ്റെ​ന്നും ആ ​ര​ക്ത​സാ​ക്ഷി​ക​ളോ​ളം വ​രി​ല്ലെ​ങ്കി​ലും രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്ത ഞ​ങ്ങ​ളു​ടെ മ​ന​സ്സും ആ ​സൈ​നി​ക​രു​ടേ​തി​നു സ​മാ​ന​മാ​ണെ​ന്നും നി​രാ​ഹാ​ര സ​മ​രം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട്​ സാ​ക്ഷി മ​ലി​ക്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്​ ജൂ​ൺ ഒ​ന്നി​ന്​ രാ​ജ്യ​വ്യാ​പ​ക സ​മ​രം ന​ട​ത്തു​മെ​ന്ന്​ സം​യു​ക്ത ട്രേ​ഡ്​ യൂ​നി​യ​ൻ നേ​താ​ക്ക​ളും അ​റി​യി​ച്ചു.

Tags:    
News Summary - Wrestling stars on indefinite hunger strike at India Gate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.