ബ്രിജ് ഭൂഷനെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിക്കുന്നു, നിയമപോരാട്ടം തുടരും -ഗുസ്തി താരങ്ങൾ

ന്യൂഡൽഹി: ഗുസ്തിഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ ഗുസ്തിതാരങ്ങൾ അഞ്ച് മാസമായി തുടരുന്ന പ്രത്യക്ഷ സമരം അവസാനിപ്പിച്ചു. കേസിൽ നിയമപോരാട്ടം തുടരുമെന്നും ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവർ ട്വിറ്ററിലൂടെ അറിയിച്ചു.

ബ്രിജ് ഭൂഷനെ കുറ്റപത്രം സമർപ്പിക്കുന്നതിൽ സർക്കാർ വാക്ക് പാലിച്ചു. എന്നാൽ നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരും. നിയപോരാട്ടം റോഡിലല്ല, കോടതിയിലാണെന്നും ഗുസ്തി താരങ്ങൾ അറിയിച്ചു.



ഗുസ്തിഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികളും ആരംഭിച്ചു. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി കാത്തിരിക്കുകയാണ്. ഇനി കുറച്ചുകാലത്തേക്ക് സോഷ്യൽമീഡിയയിൽ നിന്നും അവധിയെടുക്കുകയാണെന്നും താരങ്ങൾ കുറിച്ചു. ഗുസ്തിതാരങ്ങൾ കേന്ദ്ര സർക്കാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജൂൺ 15നകം ബ്രിജ് ഭൂഷനെതിരെ കുറ്റപത്രം സമർപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

ഏപ്രിൽ 28നാണ് ഡൽഹി കൊണാട്ട് പ്ലേസ് പൊലീസ് ബ്രിജ് ഭൂഷനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലായിരുന്നു പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ, മുതിർന്ന താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതിയിലും ബ്രിജ് ഭൂഷനെതിരെ കേസെടുത്തിരുന്നു. ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ സമരവുമായി രംഗത്തെത്തിയത്.


Tags:    
News Summary - Wrestlers Announce End To MeToo Protest: Will Fight In Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.