ഛണ്ഡിഗഢ്: ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ബി.ജെ.പി നേതാവ് സൊനാലി ഫോഗട്ടിന്റെ ശവസംസ്കാര ചടങ്ങുകൾ നടന്നു. ഹരിയാനയിലെ ഹിസാറിലാണ് സൊനാലിയുടെ മൃതദേഹം സംസ്കരിച്ചത്.
റിഷി നഗറിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും ആരാധകരും സൊനാലിക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി നൽകി. ഫോഗട്ടിെൻ റ മകൾ യശോധരയാണ് ചിതയ്ക്ക് തീക്കൊളുത്തിയത്. വിലാപയാത്രയായാണ് സൊനാലിയുടെ മൃതദേഹം റിഷി നഗറിലെ സംസ്കാര സ്ഥലത്തേക്ക് എത്തിച്ചത്.
2008ലാണ് 42കാരിയായ സൊനാലി ബി.ജെ.പിയിൽ ചേർന്നത്. മഹിള മോർച്ചയുടെ സംസ്ഥാന പ്രസിഡന്റായാണ് അവർ പ്രവർത്തിക്കുന്നത്. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സൊനാലി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം, സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവന്നു. ദുരൂഹ സാഹചര്യത്തിൽ മരിച്ച ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന് നോർത്ത് ഗോവയിലെ റസ്റ്റൊറന്റിൽ അവരുടെ സഹായികൾ പാനീയത്തിൽ എന്തോ രാസപദാർഥം കലക്കി നൽകിയിരുന്നതായി ഗോവ പൊലിസ് അറിയിച്ചു.
ഇതു മരണ കാരണമായിട്ടുണ്ടാകുമെന്ന് ഐ.ജി ഓം വീർ സിങ് ബിഷ് ണോയ് പറഞ്ഞു. സാമ്പത്തിക താൽപ്പര്യമാകാം പ്രതികളെ ഇതിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തിൽ സൊനാലിയുടെ സഹായി സുധീർ സഗ്‍വൻ, സുഖ്‍വീന്ദർ സിങ് എന്നിവരെ അറസ്റ്റ്ചെയ്തിരുന്നു.
ഗോവയിലെ റസ്റ്റൊറന്റിൽ പാർട്ടിക്കിടെ എന്തോ കലർത്തിയ പാനീയം രണ്ടു തവണ ഫോഗട്ടിന് നൽകിയ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇരുവരും ഇക്കാര്യം സമ്മതിച്ചതായും പൊലിസ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ച 4.30ഓടെ രണ്ടു പേർ ഫോഗട്ടിനെ ശുചിമുറിയിലേക്ക് കൊണ്ടു പോവുന്നതായും ദൃശ്യങ്ങളിൽ കാണാം.
രണ്ടു മണിക്കൂർ ഇവർ ശുചിമുറിയിലായിരുന്നു. ഇത്രയും സമയം അവർ എന്തുചെയ്യുകയായിരുന്നു എന്നത് ചോദ്യം ചെയ്യലിലൂടെയെ കണ്ടെത്താനാവൂ. പ്രതികളുടെ കൂടെ മറ്റ് രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. അവരെയും ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.