സ്ത്രീ വോട്ടർമാരെ ബോധവൽക്കരിക്കാൻ യു.പിയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ പിങ്ക് റാലി

വാരണാസി: ഉത്തർപ്രദേശിൽ അഞ്ചാംഘട്ട വേട്ടെടുപ്പ് തുടങ്ങുന്നതിന് മുന്നോടിയായി പരമാവധി സ്ത്രീ വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ സ്ത്രീകളുടെ നേതൃത്വത്തിൽ പിങ്ക് സ്കൂട്ടർ റാലി സംഘടിപ്പിച്ചു. വാരണാസിയിൽ ഒരുകൂട്ടം അധ്യാപികമാരുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. ജില്ലയിലെ മുഴുവൻ അധ്യാപികമാരും പിങ്ക് ഡ്രസ്സും പിങ്ക് സ്കൂട്ടറുമായി റാലിയുടെ ഭാഗമായി.

വാരണാസിയിലെ പൊലീസ് ലൈൻ ക്രോസ്‌റോഡിൽ നിന്ന് ആരംഭിച്ച റാലി 10 കിലോമീറ്റർ പര്യടനം നടത്തി. വോട്ടിങ്ങിന്‍റെ ആദ്യ ഘട്ടങ്ങളിൽ സ്ത്രീ പങ്കാളിത്തം താരതമ്യേനെ കുറവായിരുന്നെന്നും ഇതാണ് ബോധവത്കരണ റാലിക്ക് പ്രേരകമായതെന്നും സംഘാടകർ മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags:    
News Summary - Women Take Out 'Pink Rally' In UP's Varanasi For Awareness On Voting Right

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.