യു.പിയിൽ വനിത തടവുകാർക്ക് താലി ധരിക്കാൻ അനുമതി

ലഖ്നോ: ഉത്തർപ്രദേശിൽ വിവാഹിതരായ വനിത തടവുകാർക്ക് താലി ധരിക്കാൻ അനുമതി. ഇതുൾപ്പെടെ ജയിൽ ചട്ട ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന ചട്ടങ്ങളിലാണ് മാറ്റം വരുത്തിയത്.

വിവാഹിതരായ വനിത തടവുകാർക്ക് നേരത്തെ നിശ്ചിത വിലയുള്ള വളയും പാദസരവും മൂക്കുത്തിയും ധരിക്കാൻ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. വിശ്വാസത്തിന്റെ ഭാഗമായി ഭർത്താവിന്റെ ദീർഘായുസ്സിനായുള്ള വ്രതമെടുക്കാം.

വനിത തടവുകാർ ജയിലിൽ പ്രസവിക്കുന്ന കുട്ടികളെ ഉടൻ രജിസ്റ്റർ ചെയ്യും. ഇവർക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്താൻ ജയിലുകളിൽ അധ്യാപകരെ നിയമിക്കും. കുഞ്ഞുങ്ങൾക്ക് യഥാസമയം കുത്തിവെപ്പ് നടത്തും. വിചാരണ തടവുകാരെ വിലങ്ങുവെക്കരുതെന്നും ജയിൽ ചട്ട ഭേദഗതിയിലുണ്ട്.

Tags:    
News Summary - Women prisoners allowed to wear thali chain in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.