കുടുംബ വഴക്ക്: യു.പിയിൽ വീട്ടമ്മ അഞ്ച് മക്കളെ ഗംഗയിൽ എറിഞ്ഞു

ഭദോഹി(യു.പി): ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ വീട്ടമ്മ അഞ്ച് മക്കളെ ഗംഗയിൽ എറ ിഞ്ഞു. മൂന്ന് വയസുള്ള ആൺകുട്ടിയടക്കമുള്ള കുട്ടികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


ഞായറാഴ്ച ജഹാംഗിർബാദിലായിരുന്നു നാടിനെ നടുക്കിയ സംഭവം. മൃദുൽ യാദവിന്റെ ഭാര്യ മഞ്ജു യാദവ് ആണ് ജഹാംഗിർബാദ്ഘ ട്ടിലെ ആഴമേറിയ ഭാഗത്ത് കുട്ടികളെ എറിഞ്ഞ ശേഷം നദിയിൽ ചാടിയത്. പിന്നീട് നീന്തി കര കയറിയ ഇവർ പറഞ്ഞാണ് സംഭവം നാട്ടുകാർ അറിയുന്നത്.

മൂന്നും ആറും എട്ടും പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് നദിയിലെറിഞ്ഞത്. സംഭവമറിഞ്ഞ് ജില്ല മജിസ്ട്രേറ്റ് രാജേന്ദ്രപ്രസാദ്, പൊലീസ് സൂപ്രണ്ട് റാം ബദൻ സിങ് എന്നിവരുടെ നേതൃത്വത്തിലെത്തിയ രക്ഷാപ്രവർത്തക സംഘം തിരച്ചിൽ തുടരുകയാണ്.

മഞ്ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്ക് മൂലമാണ് ഇവർ കുട്ടികളെ നദിയിലെറിഞ്ഞതെന്ന് ജില്ല മജിസ്ട്രേറ്റ് രാജേന്ദ്രപ്രസാദ് പറഞ്ഞു. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇക്കാര്യം നിഷേധിച്ച ഭർത്താവ് മഞ്ജു എന്തിനാണിത് ചെയ്തതെന്ന് അറിയില്ലെന്ന് വ്യക്തമാക്കി.

അതിനിടെ, ലോക്ഡൗൺ കാരണം ഭക്ഷണം ലഭിക്കാത്തതിനെ തുടർന്നാണ് യുവതി അഞ്ച് മക്കളെ ഗംഗയിൽ എറിഞ്ഞതെന്ന് നേരത്തേ വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തിരുന്നു. ദിവസക്കൂലിക്ക് തൊഴിൽ ചെയ്തിരുന്ന ഇവർക്ക് ലോക്ഡൗൺ മുതൽ പണി ഇല്ലെന്നും രണ്ട് മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചില്ലെന്ന് പറഞ്ഞിരുന്നെന്നുമാണ് അയൽവാസികളെ ഉദ്ധരിച്ച് ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തത്.

Latest video

Full View
Tags:    
News Summary - up women lockdown-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.