Posted On
date_range Updated On
date_range മുലയൂട്ടൽ സൗന്ദര്യം നശിപ്പിക്കുമെന്ന ധാരണയാണ് സ്ത്രീകൾക്ക്-ആനന്ദിബെൻ പേട്ടൽ
ഭോപാൽ: മുലയൂട്ടൽ സൗന്ദര്യം കളയുമെന്ന ഭീതിയിൽ നഗരങ്ങളിലുള്ള സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തയാറാവുന്നില്ലെന്ന് മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പേട്ടൽ. അമ്മമാർ കുട്ടികൾക്ക് കുപ്പികളിലാണ് പാൽ നൽകുന്നതെന്നും അവർ പറഞ്ഞു. കാശിപുരയിൽ അംഗൻവാടിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
കുഞ്ഞിെൻറയും അമ്മയുടേയും ആരോഗ്യത്തിന് സന്തുലിതമായ ഭക്ഷണക്രമം ആവശ്യമാെണന്നും കുപ്പിയിൽ പാലു നൽകുന്ന കുട്ടികൾക്ക് കുപ്പി നശിക്കുന്നതു പോലെ നശിക്കാനാവും വിധിയെന്നും ആനന്ദിബെൻ പേട്ടൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.