അടൽസേതു പാലത്തിൽ നിന്നും താഴേക്ക് ചാടാനൊരുങ്ങിയ സ്ത്രീയെ രക്ഷിച്ച് ടാക്സി ഡ്രൈവർ
മുംബൈ: അടൽസേതു പാലത്തിൽ നിന്നും താഴേക്ക് ചാടാനൊരുങ്ങിയ 57കാരിയെ രക്ഷിച്ച് ടാക്സി ഡ്രൈവർ. അടൽ ബിഹാരി വാജ്പേയ് ട്രാൻസ് ഹാർബർ ലിങ്ക് പാലത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ടാക്സി ഡ്രൈവർ 57കാരിയെ രക്ഷിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പാലത്തിൽ നിന്നും സ്ത്രീ ചാടാനൊരുങ്ങുമ്പോൾ ടാക്സി ഡ്രൈവർ ഇവരെ വലിച്ചു കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പൊലീസിന്റെ റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. 31 വയസുകാരനായ സഞ്ജയ് യാദവാണ് സ്ത്രീയെ രക്ഷിച്ചത്. അടൽസേതു പാലത്തിൽ കാർ നിർത്തിയെന്ന വിവരമറിഞ്ഞാണ് തങ്ങൾ അവിടേക്ക് എത്തിയതെന്ന് പൊലീസ് അറിയിച്ചു. അവിടേക്ക് എത്തുമ്പോൾ പാലത്തിന്റെ കൈവരികൾ മറികടന്ന് സ്ത്രീ താഴേക്ക് ചാടാൻ ഒരുങ്ങുന്നതാണ് കണ്ടതെന്നും പൊലീസ് അറിയിച്ചു.
പൊലീസ് ഇവരെ രക്ഷിക്കാൻ ഒരുങ്ങുന്നതിന് മുമ്പ് തന്നെ ടാക്സി ഡ്രൈവർ താഴേക്ക് ചാടിയ സ്‍ത്രീയെ മുടിയിൽ പിടിച്ചിരുന്നു. തുടർന്ന് നാല് പൊലീസുകാരും ടാക്സി ഡ്രൈവറും ചേർന്ന് സ്‍ത്രീയെ രക്ഷിച്ചുവെന്ന് മുംബൈ പൊലീസ് അറിയിച്ചു.
ഇവരെ പിന്നീട് സ്റ്റേഷനിലേക്ക് മാറ്റിയെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ഇവരുടെ വീട്ടുകാരെ വിവരമറിയിച്ചതിന് ശേഷം സ്റ്റേഷനിൽ നിന്നും വിട്ടയച്ചുവെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.