പുലിയുടെ വായിൽനിന്ന് അമ്മ കുഞ്ഞിനെ രക്ഷിച്ചു
പുണെ: കരിമ്പിൻതോട്ടത്തിനു സമീപം കിടന്നുറങ്ങിയ ഒന്നര വയസ്സുകാര ൻ മകനെ പിടിക്കാനുള്ള പുള്ളിപ്പുലിയുടെ ശ്രമം ദമ്പതികൾ പരാജയപ്പെ ടുത്തി. പുണെ ജില്ലയിലെ ജുന്നാറിൽ കരിമ്പുപാടത്തിനു സമീപം വെള്ളിയാഴ്ച രാത്രി യാണ് സംഭവം.
ശബ്ദംകേട്ട് കണ്ണുതുറന്ന് നോക്കിയപ്പോൾ തെൻറ തൊട്ടരികിൽ കിടന്നുറങ്ങിയ മകനെ പുലി വലിച്ചിഴക്കുന്ന കാഴ്ചയാണ് അമ്മ ദീപാലി കണ്ടത്. പെട്ടെന്നുതന്നെ അവർ കൈകൊണ്ട് പുലിയെ തൊഴിച്ചു. കുട്ടിയുടെ തലയുടെ ഒരു ഭാഗം വായിലാക്കിയ പുലി കടി വിട്ട് അമ്മയുടെ കൈയിൽ കടിച്ചു. തൊട്ടടുത്ത് കിടക്കുകയായിരുന്ന ഭർത്താവ് ഉണർന്ന് അലമുറയിട്ടപ്പോൾ പുലി പിന്തിരിഞ്ഞ് ഓടുകയായിരുന്നു. കരിമ്പിൻ തോട്ടത്തിലെ തൊഴിലാളികളായ ദമ്പതികൾ മകനുമൊത്ത് പുറത്താണ് കിടന്നിരുന്നത്. കുട്ടിയുടെ കഴുത്തിെൻറയും ഇടതുകണ്ണിെൻറയും ഭാഗത്തായി പുലിയുടെ പല്ലുകൾ പതിഞ്ഞിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരിമ്പുപാടത്തിൽ തൊഴിലെടുക്കുന്ന നിരവധി കുടുംബങ്ങൾ നദിയുടെ കരയിൽ താൽക്കാലികമായി നിർമിച്ച കുടിലിനു പുറത്താണ് രാത്രി കിടന്നുറങ്ങുന്നത്. ഈ വർഷം ജുന്നാർ താലൂക്കിൽ പുലിയുടെ രണ്ടാമത്തെ ആക്രമണമാണിത്. ജനുവരിയിൽ അഞ്ച് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.