Posted On
date_range Updated On
date_range ഉത്തർ പ്രദേശിൽ റെയിൽവേ സ്റ്റേഷൻ പൊതുശൗചാലയത്തിൽ യുവതി ബലാത്സംഗത്തിന് ഇരയായി
ഉത്തർ പ്രദേശിൽ റെയിൽവേ സ്റ്റേഷൻ പൊതുശൗചാലയത്തിൽ യുവതി ബലാത്സംഗത്തിന് ഇരയായി. പ്രതാപ്ഗഡ് റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് സ്റ്റാൻഡിന് സമീപമുള്ള പൊതു ടോയ്‌ലറ്റിനുള്ളിലാണ് 20 കാരിയായ യുവതി ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മാർച്ച് 19 നാണ് സംഭവം നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
സംഭവം നടക്കുമ്പോൾ യുവതിയും ഭർത്താവും ട്രെയിൻ യാത്രക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് കോട്വാലി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. എൻ റായ് പറഞ്ഞു.
"സ്ത്രീയെ തനിച്ചാക്കി ഭർത്താവ് ചായ വാങ്ങാൻ പോയി. അപ്പോഴാണ് പ്രതി സ്ത്രീയെ സമീപിച്ച് താക്കോൽ നൽകിയത്. പാർക്കിംഗിന് സമീപമുള്ള വൃത്തിയുള്ള ടോയ്‌ലറ്റിൽ ഇത് ഉപയോഗിക്കാമെന്ന് പറഞ്ഞു. ഇതുപ്രകാരം യുവതി ടോയ്‌ലറ്റിൽ കയറിയപ്പോൾ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.