ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചതായി യുവതി

ഗുരുഗ്രാം: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഹരിയാനയിലെ ഗുരുഗ്രാം നഗരത്തിലെ സെക്ടർ 50ലാണ് സംഭവം.

ജൂൺ 29നാണ് യുവതിയെ യുവാവ് ഹോട്ടലിലേക്ക് ക്ഷണിച്ചത്. ഹോട്ടലിൽവച്ച് രണ്ടു പേർ ഭക്ഷണം നൽകിയെന്നും അതിന് ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും യുവതി പരാതിയിൽ പറയുന്നു.

ബോധം നഷ്ടപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പീഡന ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ചെയ്തു. ബോധം വീണപ്പോൾ യുവതി പ്രതികരിച്ചെങ്കിലും ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടിലെത്തിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

യുവതിയുടെ പരാതിയിൽ രണ്ട് പ്രതികൾക്കെതിരെ പീഡനകുറ്റം ചുമത്തി സെക്ടർ 50 പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - woman raped by man she met on dating app in Gurugram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.