തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥ ഹൃദയാഘാതം മൂലം മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ വോ​ട്ടെടുപ്പിനിടെ തെരഞ്ഞെടുപ്പ്​ ഉദ്യോ​ഗസ്ഥ ഹൃദയാഘാതം മൂലം മരിച്ചു. സുനന്ദ കോടേക ്കാർ എന്ന ഉദ്യോഗസ്ഥയാണ്​ ഹൃദയാഘാതം മൂലം മരിച്ചതെന്ന്​ അധികൃതർ അറിയിച്ചു.

സൗൻസർ എരിയയിലെ ലോദികേഡ ബൂത്തിലെ ഉദ്യോഗസ്ഥയാണ്​ മരിച്ചതെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ ഓഫീസർ വി.എൽ കാന്ത റാവു പറഞ്ഞു. വൈദ്യസഹായം ലഭ്യമാക്കുന്നതിന്​ മുമ്പ്​ ത​ന്നെ ഉദ്യോഗസ്ഥ മരണപ്പെട്ടുവെന്നും തെരഞ്ഞെടുപ്പ്​ ഓഫീസർ വ്യക്​തമാക്കിയിട്ടുണ്ട്​.

ആറ്​ ലോക്​സഭ സീറ്റുകളിലേക്കും ഒരു നിയമസഭ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞടുപ്പാണ്​ മധ്യപ്രദേശിൽ നടക്കുന്നത്​. സിദി, സാ​ഹദോൾ, ജബൽപൂർ, മാഡ്​ല, ബാലഗാഡ്, ചിൻഡ്​വാര തുടങ്ങിയ ലോക്​സഭ സീറ്റുകളിലേക്കാണ്​ വോ​ട്ടെടുപ്പ്​ നടക്കുന്നത്​.

Tags:    
News Summary - Woman Poll Staffer Dies of Heart Attack-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.